Translations:Terms of use/11/ml: Difference between revisions

Content deleted Content added
Created page with "താങ്കളുടെ സംഭാവനകൾക്കും, തിരുത്തലുകൾക്കും, വിക്കിമീഡിയ ഉള്ളടക്..."
 
No edit summary
 
Line 1:
താങ്കളുടെ സംഭാവനകൾക്കും, തിരുത്തലുകൾക്കും, വിക്കിമീഡിയ ഉള്ളടക്കം പുനരുപയോഗിക്കുന്നതിനും, അമേരിക്കൻ ഐക്യനാടുകളിലെ നിയമ പ്രകാരവും ബാധകമായ മറ്റ് നിയമങ്ങൾ പ്രകാരവും (ഉള്ളടക്കം കാണാനോ തിരുത്താനോ താങ്കൾ താമസിക്കുന്ന സ്ഥലത്തെ നിയമവും ബാധകമായിരിക്കും) താങ്കളായിരിക്കും നിയമപ്രകാരം ഉത്തരവാദി എന്ന് അറിഞ്ഞിരിക്കുക. ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നർത്ഥം. ഈ ഉത്തരവാദിത്തത്തിന്റെ വെളിച്ചത്തിൽ താങ്കൾക്കെന്തെല്ലാം പ്രസിദ്ധീകരിക്കാൻ കഴിയില്ല എന്നതിനെക്കുറിച്ച് ഞങ്ങൾ ചില നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, ഇത് പ്രധാനമായും താങ്കളുടേയും താങ്കളെപ്പോലെയുള്ള മറ്റ് ഉപയോക്താക്കളുടേയും സംരക്ഷണത്തിനായാണെന്ന് അറിയുക. പൊതുവിജ്ഞാനം എന്ന് കണക്കുകൂട്ടാൻ കഴിയുന്ന ഉള്ളടക്കം മാത്രമേ ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്നുള്ളു എന്ന കാര്യം മനസ്സിൽ വെയ്ക്കുക, അതായത് താങ്കൾക്ക് വിദഗ്ദ്ധോപദേശം ആവശ്യമെങ്കിൽ (അതായത് വൈദ്യശാസ്ത്രപരമോ, നിയമോപദേശമോ, സാമ്പത്തികോപദേശമോ തുടങ്ങിയവ) താങ്കൾ അതിനനുമതിയുള്ള യോഗ്യതയുള്ള പ്രൊഫഷണലിനെ സമീപിക്കേണ്ടതാണ്. ഞങ്ങൾ മറ്റ് പ്രധാന അറിയിപ്പുകളും, നിരാകരണങ്ങളും ഉൾക്കൊള്ളുന്നു, ദയവായി ഈ ഉപയോഗ നിബന്ധനകൾഉപയോഗനിബന്ധനകൾ പൂർണ്ണമായി വായിക്കുക.